1

തിരുവനന്തപുരം: വിഷൻ ഫിലിം സൊസൈറ്റിയും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച വിഷൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഒഫ് കേരള കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ വി.ഐ.എഫ്.എഫ്.കെ ചെയർമാൻ ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. മത്സര വിഭാഗത്തിൽ പങ്കെടുത്ത ഷോർട്ട് ഫിലിമുകളും പ്രദർശിപ്പിച്ചു. മത്സര വിജയികൾക്ക് മെമന്റോയും, പ്രശംസാപത്രവും സമ്മാനിച്ചു. വിഷൻ ഫിലിം സൊസൈറ്റി പ്രസിഡന്റും യുവ സംവിധായികയുമായ അനു കുരിശിങ്കൽ സ്വാഗതം പറഞ്ഞു. പ്രശസ്ത നോവലിസ്റ്റ് വി.ജെ.ജെയിംസും കെ. മുരളീധരനും ചേർന്ന് ഫെസ്റ്റിവൽ മാഗസീൻ പ്രകാശനവും 2025ൽ നടത്തുന്ന രാജ്യാന്തര ചലച്ചിത്രമേള പ്രഖ്യാപനവും ലോഗോ പ്രകാശനവും നടത്തി. സംവിധായകൻ രാജേഷ്. കെ. രാമൻ, വി.സി. അഭിലാഷ്, ബിശ്വജിത് ശ്രീനിവാസൻ, രാഹുൽ കൈമല, സതീഷ്. കെ എന്നിവർ സംസാരിച്ചു. വിഷൻ ഫിലിം സൊസൈറ്റി അംഗം ഡോ. തിമോത്തി ലിയൊരാജ് നന്ദി പറഞ്ഞു.