
ബാലരാമപുരം: സോഷ്യലിസ്റ്റ് ആശയങ്ങളിൽ നിന്നും വ്യതിചലിക്കാതെ മുന്നോട്ട് പോകുന്ന ഇന്ത്യയിലെ ഏക രാഷ്ട്രീയകക്ഷി രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി ) മാത്രമാണെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.പി.മോഹനൻ പറഞ്ഞു. ഉച്ചക്കട സി.എസ്.ഐ ഗ്രൗണ്ടിൽ ആർ.ജെ.ഡി കോവളം നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.ജെ.ഡി നേതാവ് ഡോ.ഏ.നീലലോഹിതദാസ് മുഖ്യപ്രഭാഷണം നടത്തി. കോവളം നിയോജക മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷനായി. നേതാക്കളായ ചാരുപാറ രവി, സണ്ണി തോമസ്, മുൻ എം.എൽ.എ ജമീലാ പ്രകാശം, മലയിൻകീഴ് ചന്ദ്രൻനായർ, എൻ.എം.നായർ, പരശുവയ്ക്കൽ രാജേന്ദ്രൻ, വി.സുധാകരൻ,റൂഫസ് ഡാനിയേൽ,അഡ്വ.ജി.മുരളീധരൻ,വിഴിഞ്ഞം ജയകുമാർ,വേളി പ്രമോദ്,നെല്ലിമൂട് പ്രഭാകരൻ,അഡ്വ.കെ.ജയചന്ദ്രൻ,ഭഗത് റൂഫസ്,കരിച്ചൽ ഗോപാലകൃഷ്ണൻ, അരുമാനൂർ.എസ്.മുരുകൻ,ടി.വിജയൻ,കരിച്ചൽ ജ്ഞാനദാസ്, പുല്ലുവിള വിൻസന്റ്, ആർ.ബാഹുലേയൻ, കോവളംരാജൻ,അഡ്വ.കെ.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു