തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ളാസ് മുതൽ ഹിന്ദി പഠനം ആരംഭിക്കണമെന്ന് ഹിന്ദി അദ്ധ്യാപക് മഞ്ച് ജില്ല ആവശ്യപ്പെട്ടു. ഹിന്ദി പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദി സമ്മേളനം ഡോ. രാഖി ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലേഖ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിപിൻ സ്വാഗതം പറഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ബിന്ദുഷ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഉപഹാരം നൽകി.സംസ്ഥാന കമ്മിറ്റിയംഗം സുനിൽ ഹിന്ദിദിന സന്ദേശം നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിയ നന്ദി പറഞ്ഞു.