തിരുവനന്തപുരം:മാർ ഇവാനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അലുമിനി അസോസിയേഷൻ(അമിക്കൊസ്) ഓണാഘോഷം സംഘടിപ്പിച്ചു.ആഘോഷങ്ങളുടെ ഉദ്ഘാടനം മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരളത്തിനകത്തും പുറത്തുമായി 500ലധികം പൂർവ വിദ്യാർത്ഥികൾ പങ്കെടുത്തു.മുൻ ചീഫ് സെക്രട്ടറിയും അമിക്കൊസ് പ്രസിഡന്റുമായ ഡോ.കെ.ജയകുമാർ, ബിഷപ്പ് ഡോ.മാത്യൂസ് മാർ പോളികാർപ്പസ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.