
വർക്കല: സ്വച്ഛതാ ഹി സേവാ 2024ന്റെ ഭാഗമായി ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വർക്കല പാപനാശം കുന്നുകളും ആലിയിറക്കം ബീച്ചും ശുചീകരിച്ചു. പാളയംകുന്ന് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിനെ ഉൾപ്പെടുത്തിക്കൊണ്ട് നടന്ന ശുചീകരണ ക്യാമ്പെയിൻ ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ കേരള ഘടകം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.വി.അമ്പിളി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ 64 ജിയോ ഹെറിറ്റേജ് സൈറ്റുകളിലാണ് മിനിസ്ട്രി ഒഫ് മൈനിംഗ് ഇത്തരത്തിൽ ക്യാമ്പെയിൻ സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിൽ വർക്കല പാപനാശം കൂടാതെ മലപ്പുറം അങ്ങാടിപ്പുറത്തും ക്യാമ്പെയിൻ നടന്നു. ജി.എസ്.ഐ ഡയറക്ടർമാരായ രവിചന്ദ്രൻ.ആർ, കെ.സി.ചന്ദ്രൻ, സലീഷ്.പി.എൻ, അനുപമ, ബിനിത, അദ്ധ്യാപകരായ ശ്യാം, അജി തുടങ്ങിയവർ പങ്കെടുത്തു.