k

തിരുവനന്തപുരം: ശ്രീനാരായണ അന്തർദ്ദേശീയ പഠന തീർത്ഥാടന കേന്ദ്രവും ശ്രീനാരായണഗുരു യൂണിവേഴ്സൽ ഫോറവും പി.ജി ഡിപ്പാർട്ട്മെന്റ് ഒഫ് ഹിസ്റ്ററി ആൻഡ് റിസ്ക് സെന്ററും ശ്രീനാരായണ സ്റ്റഡി സെന്ററും സംയുക്തമായി ചെമ്പഴന്തി എസ്.എൻ കോളേജിൽ ബോധവത്കരണ ക്ലാസും ഏകദിന സെമിനാറും സംഘടിപ്പിച്ചു.ശ്രീനാരായണ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം ഡി.പ്രേംരാജ് ഉദ്ഘാടനം ചെയ്തു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ.എ.എസ് രാഖി അദ്ധ്യക്ഷത വഹിച്ചു.പ്രൊഫ.എസ്.ശിശുപാലൻ, ഡോ.പി.വസുമതീദേവി എന്നിവർ പങ്കെടുത്തു.ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ വീക്ഷണവും ആധുനിക കേരളവും എന്ന വിഷയത്തിൽ ഡോ.എസ്.കെ.രാധാകൃഷ്ണൻ,ഷീലചന്ദ്രൻ,ഡോ.പി.ആർ.പ്രതിഭ, ബി.ആർ.രാജേഷ്,ഡോ.എ.എസ്.അരുൺ,ഡോ.എസ്.സിമി,ആവണി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.