kseb

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാമേഖലയിലും സി.പി.എം-ബി.ജെ.പി അന്തർധാര ഉണ്ടെന്നും അതിന് ഉദാഹരണമാണ് ബി.എം.എസ് നേതാവിനെ കെ.എസ്.ഇ.ബി.യിൽ പ്രൊട്ടക്ഷൻ നൽകി സംരക്ഷിച്ചതെന്നും യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ പറഞ്ഞു.

കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ എം.എസ് റാവുത്തർ പതിനൊന്നാം വാർഷിക അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എസ്.റാവുത്തർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ.പി. ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ, ഐ.എൻ.ടി.യു.സി അഖിലേന്ത്യാ സീനിയർ സെക്രട്ടറി കെ.സുരേഷ് ബാബു, ചാല നാസർ, സംഘടനാഭാരവാഹികളായ സിബിക്കുട്ടി ഫ്രാൻസിസ്, നസീർ എം,സുനിൽ കുമാർ കെ.പി, യമുന. സി.എസ്, ഉണ്ണിക്കൃഷ്ണൻ.പി, ജംഹർ കെ.എം, നിസാറുദ്ദീൻ.എ, കുര്യാച്ചൻ സി.വി, മുഹമ്മദ് ഷമീം.സി,ജയകുമാർ.എസ്,പ്രസാദ്.വി. എന്നിവർ സംസാരിച്ചു. രാവിലെ തൈക്കാട് ഗവ. വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്‌പിറ്റലുമായി ചേർന്ന് രക്തദാന ക്യാമ്പും, വാസൻ ഐ കെയറുമായി ചേർന്ന് നേത്ര പരിശോധന ക്യാമ്പും നടത്തി. വഞ്ചിയൂർ വാർഡിലുള്ള കുട്ടികൾക്ക് നോട്ട്ബുക്ക് വിതരണം നടത്തി.