ഉള്ളൂർ: മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെയും കംപാഷൻ ഫോർ അനിമൽസ് വെൽഫെയർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ പേവിഷ ബാധ ദിനം ആചരിച്ചു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ലിനെറ്റ്.ജെ.മോറിസ് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.യു.അനുജ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സി.ജി.ജയചന്ദ്രൻ, ആർ.എം.ഒ ഡോ.ജയപ്രകാശ്, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫ.ഡോ.അനിത ഭാസ്‌കർ, പ്രിവന്റീവ് ക്ലിനിക് ഹെൽത്ത് സൂപ്പർവൈസർ കെ.എ.രമേഷ് ചന്ദ്രൻ നായർ, സി.എ.ഡബ്ളിയു.എ.കൗൺസലർ സജി .എസ് രാഘവൻ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന ബോധവത്കരണ ക്ലാസിന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസി.പ്രൊഫ.ഡോ.ജെ.ജിൻസി നേതൃത്വം നൽകി.