
തിരുവനന്തപുരം : സി.ഇടി അലുമ്‌നി അസോസിയേഷൻ ട്രിവാൻഡ്രം ചാപ്റ്റർ (സി. ഇ.ടി.എ.എ.ടി) സംഘടിപ്പിക്കുന്ന ദേവരാഗസന്ധ്യ ഇന്ന് പാളയം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ അരങ്ങേറും. ദേവരാജൻ - ഒ.എൻ.വി കൂട്ടുകെട്ടിൽ പിറന്ന നാടക,സിനിമാ ഗാനങ്ങളുടെ സംഗീതവിരുന്നാണിത്.വൈകിട്ട് 5ന് ഡോ.ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും.ഒ.എൻ.വി കുറുപ്പിന്റെ മകൻ രാജീവ് ഒ.എൻ.വി അനുസ്മരണ പ്രഭാഷണം നടത്തും.തുടർന്ന് സംഗീത പരിപാടി ആരംഭിക്കും.സി.ഇടി അലുമ്‌നി അസോസിയേഷൻ ട്രിവാൻഡ്രം ചാപ്റ്ററിന്റെ സാംസ്കാരിക കൂട്ടായ്മയായ രാഗതരംഗം 2017 ലാണ് ആദ്യമായി ദേവരാഗ സന്ധ്യ സംഘടിപ്പിച്ചത്. 2018, 2019, 2023 വർഷങ്ങളിൽ ശ്രീകുമാരൻ തമ്പി, വയലാർ, പി.ഭാസ്‌കരൻ എന്നിവരുടെ ദേവരാഗ സംഗീത ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച പരിപാടി തലസ്ഥാനത്തെ സംഗീതപ്രേമികളുടെ ശ്രദ്ധ ആകർഷിച്ചിരുന്നു. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് : 9995999332 , 9895492130.