dhanuvachapuram-nkm-ghs

പാറശാല: ധനുവച്ചപുരം എൻ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 2005 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ പൂർവ അദ്ധ്യാപകരെ ആദരിച്ചു. സ്കൂളിലേക്ക് 12 വൈറ്റ് ബോർഡുകളും 2 ഫാനും നൽകി.

മുൻ അദ്ധ്യാപകരായ മോസസ്, ചെല്ലം എന്നിവരെ അനുസ്മരിച്ചു. സൗഹൃദം കൂട്ടായ്മ ഉദ്ഘാടനവും ലോഗോ പ്രകാശനവും കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത്കുമാർ നിർവഹിച്ചു.

സ്കൂളിലേക്ക് പൂർവ വിദ്യാർത്ഥികൾ നൽകിയ ബോർഡുകളും ഫാനും പി.ടി.എ പ്രസിഡന്റ് ടി.ടി.സുരേഷ്, ഹെഡ്മിസ്ട്രസ് മിനി പ്രകാശ്, സ്കൂൾ എസ്.എം.സി ചെയർമാൻ ജി.ബൈജു എന്നിവർ ചേർന്ന് സ്വീകരിച്ചു. പി. ടി.എ പ്രസിഡന്റ്, ഹെഡ്മിസ്ട്രസ്, എസ്.എം.സി ചെയർമാൻ, വാർഡ് മെമ്പർമാരായ ജി.എസ്.ബിനു, ബിന്ദു ബാല എന്നിവർ സംസാരിച്ചു. പൂർവ അദ്ധ്യാപകരെ ആദരിക്കലും വിദ്യാർത്ഥികൾക്കായി ട്രാഫിക് ബോധവത്കരണ ക്ലാസും പൂർവ വിദ്യാർത്ഥിയും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ ഷാൻ.എസ്.നാഥ് നിർവഹിച്ചു. തുടർന്ന് കുട്ടികൾക്ക് മധുര വിതരണവും നടത്തി.