ney-postal-

നെയ്യാറ്റിൻകര: സ്വച്ഛാ ഹി സേവ 2024ന്റെ ഭാഗമായി നെയ്യാറ്റിൻകര പോസ്റ്റൽ സബ് ഡിവിഷന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയം ശുചീകരിച്ചു. നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ ടി.കെ.രാജ്മോഹൻ പരിപാടി ഉദ്ഘാടനം ചെയ്‌തു. സബ് ഡിവിഷണൽ ഇൻസ്‌പെക്ടർ അരുൺ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. നെയ്യാറ്റിൻകര ഹെഡ് പോസ്റ്റ് മിസ്ട്രസ് ലതാകുമാരിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര പോസ്റ്റൽ മേഖലയിലെ നൂറോളം ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.