a

കടയ്ക്കാവൂർ: കടയ്ക്കാവൂർ പഞ്ചായത്തിലെ കിടാരി പാർക്ക് റോഡിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. കിടാരി പാർക്ക് സന്ദർശിക്കാനെത്തിയ കിഴുവിലം മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് കണ്ണൻ കഴിഞ്ഞദിവസം റോഡിലെ കുഴിയിലകപ്പെട്ട് ഇരുചക്രവാഹനം മറിഞ്ഞ് ചെളി വെള്ളത്തിൽ വീണു. ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായതിനാൽ ഫാമിന്റെ പ്രവർത്തനത്തേയും സാരമായി ബാധിച്ചു. ഹരിതാമൃതത്തിന്റെ സ്ലോട്ടറിംഗ് ഹൗസിന്റെ പ്രവർത്തനം 70 ശതമാനമായി കുറഞ്ഞു. ഇതിനകത്തുള്ള ഒട്ടുമിക്ക സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുകയാണ്. മഴ തുടർന്നാൽ അടച്ചു പൂട്ടലിന്റെ വക്കിലാണിവ. വൃദ്ധരും വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ ഒട്ടനവധിപേർ ദിനംപ്രതി സഞ്ചരിക്കുന്ന റോഡാണിത്. കഴിഞ്ഞ ഏഴ് വർഷമായി പഞ്ചായത്ത് അധികാരികളുടെ ഭാഗത്ത്നിന്നും വാഗ്ദാനങ്ങൾ മാത്രമല്ലാതെ യാതൊരു നടപടികളുമുണ്ടായിട്ടില്ല. അടിയന്തരമായി ഈ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.