പോത്തൻകോട്: പണിമൂല ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം ഒക്ടോബർ 4 മുതൽ 13 വരെ നടക്കും. 4ന് വൈകിട്ട് 7.15ന് ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ കവി ജോർജ് ഓണക്കൂർ നവരാത്രി സന്ദേശം നൽകും. തുടർന്ന് 7.45ന് ഭജന, 8.15ന് തിരുവാതിര. 5ന് വൈകിട്ട് 7.15 മുതൽ നാദസ്വര കച്ചേരി, 7.45 മുതൽ നൃത്താർച്ചന. 6ന് രാവിലെ 9ന് നാരായണീയ പാരായണം, വൈകിട്ട് 7.45ന് നൃത്താർച്ചന. 7ന് വൈകിട്ട് 7.15 മുതൽ ഭജന. 8ന് വൈകിട്ട് 7.15 മുതൽ ഭക്തിഗാനാ‌ഞ്ജലി. 9ന് വൈകിട്ട് 7.15 മുതൽ ഭക്തിഗാനമേള.10ന് വൈകിട്ട് 7.15ന് ഭജന. 11ന് വൈകിട്ട് 6ന് പൂജവയ്പ്, 7.15ന് കരോക്കെ ഭക്തിഗാനമേള, തുടർന്ന് തിരുവാതിര. 12ന് വൈകിട്ട് 7.15ന് സംഗീതക്കച്ചേരി. 13ന് രാവിലെ 6.30ന് സരസ്വതി പൂജ തുടർന്ന് പൂജയെടുപ്പും വിദ്യാരംഭവും നടക്കുമെന്ന് പണിമൂല ദേവസ്വം ട്രസ്റ്റ് പ്രസിഡന്റ് എസ്. നാരായണൻ നായർ, സെക്രട്ടറി കെ. വിജയകുമാരൻ നായർ, ട്രഷറർ ആർ. ബാലഗോപാൽ എന്നിവർ അറിയിച്ചു.