വിതുര: തോട്ടം തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ തോട്ടം തൊഴിലാളികൾ വിതുര വില്ലേജ് ഒാഫീസ് പടിക്കൽസമരം നടത്തി. ഫെഡറേഷൻ സംസ്ഥാന ജനറൽസെക്രട്ടറി വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അരുവിക്കര മേഖലാപ്രസിഡന്റ് അരുവിയോട് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സി.എസ്.വിദ്യാസാഗർ,എൽ.കെ.ലാൽറോഷിൻ,കോൺഗ്രസ് വിതുരമണ്ഡലം പ്രസിഡന്റ് ഇ.എം.നസീർ,ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണുആനപ്പാറ,ആർ.തങ്കരാജ്, ജയ്ൻപ്രകാശ്, പൊന്മുടിപ്രകാശ്, ഷിഹാബ്ദീൻ,വി.അനിരുദ്ധൻനായർ.ജലീൽ,ജയരാജ്,പ്രതാപൻനായർ,ചെറ്റച്ചൽസുരേന്ദ്രൻനായർ, മേമലവിജയൻ, അനിൽബോണക്കാട്, ലേഖാകൃഷ്ണകുമാർ,ശകുന്തള, ആനപ്പാറ അംബിക,സുകുമാരി,മനോഹരൻ,അഴക് രതി,തോട്ടുമുക്ക് സലീം,തുളസി എന്നിവർ പങ്കെടുത്തു.