
മഞ്ജു പിള്ളക്കു സർപ്രൈസ് നൽകുന്ന മകൾ ദയ സുജിത്തിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. മഞ്ജുവിന്റെ ചിത്രം കൈയിൽ ടാറ്റൂ ചെയ്താണ് സർപ്രൈസ് നൽകുന്നത്. ടാറ്റൂ കൈയിൽ പതിപ്പിച്ചശേഷം മഞ്ജുവിനെ കാണിക്കുന്നതും അതുകണ്ട് മഞ്ജു ഒന്നു ഞെട്ടുന്നതുമാണ് വീഡിയോ. മഞ്ജു സന്തോഷത്തോടെ ദയയെ ചേർത്തു പിടിച്ചു ചുംബിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഏറെ ശ്രദ്ധ നേടുന്നു. ടാറ്റൂ ആർട്ടിസ്റ്റായ കുൽദീപാണ് വീഡിയോ പങ്കുവച്ചത്. ഇതുകണ്ട് എന്റെ അമ്മ ഞെട്ടും ഉറപ്പ്' എന്നാണ് ദയയുടെ കുറിപ്പ്. ദയയുടെ നെറ്റിയിൽ ചുംബിക്കുന്ന ചിത്രം കൈയിൽ മഞ് ജു ടാറ്റൂ ചെയ്തിട്ടുണ്ട്. എന്റെ ആത്മാവ് എന്നും പച്ച കുത്തിയിട്ടുണ്ട്.
ഹൃദയത്തിലും കൈയിലും മോൾ ചേർത്തു വച്ചിരിക്കുന്ന മുഖം, അമ്മയുടെ മുഖം. അതുകണ്ടപ്പോൾ അമ്മയുടെ മുഖത്തു വിരിഞ്ഞ അഭിമാനം, സന്തോഷം. അതുകണ്ടപ്പോൾ ഞങ്ങളുടെയും മനസ് നിറഞ്ഞു ചേച്ചി എന്ന കമന്റുണ്ട്.