മുടപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ചിറയിൻകീഴ് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ വയോജന ദിനാചരണം സംഘടിക്കുന്നു. രാവിലെ 10ന് ചിറയിൻകീഴ് ആൽത്തറമൂട് എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ വി.ശശി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. പെൻഷണേഴ്‌സ് യൂണിയൻ ബ്ലോക്ക് കമ്മിറ്റി സമാഹരിച്ച വയനാട് ദുരിതാശ്വാസ നിധി രണ്ടാം ഗഡു എം.എൽ.എ ഏറ്റുവാങ്ങും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീ,യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എസ്.രാമദാസ്,യൂണിയൻ നേതാക്കളായ ബി.സുശോഭൻ,കെ.ഉമാമഹേശ്വരൻ,എസ്.നാസറുദീൻ,എസ്.ശശാങ്കൻ തുടങ്ങിയവർ പങ്കെടുക്കും.