heart-day
ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹൃദയാലയ ഹാർട്ട് ആൻഡ് റോബോട്ടിക് റിസർച്ച് സെന്ററും ജെനറ്റിക്ക സെന്റർ ഫോർ അഡ്വാൻസ്ഡ് ജനറ്റിക് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണത്തിന്റെയും സൗജന്യമെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനത്തിന് ശേഷം ലോർഡ്‌സ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ.പി.ഹരിദാസ്, ജനറ്റിക് സെന്റർ ഫോർ അഡ്വാൻസ്‌ഡ് ജനറ്റിക് സ്റ്റഡീസ് സി.ഇ.ഒ ഡോ.ദിനേശ് റോയ്.ഡി, ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.വി. ജയപാൽ, ഗായകൻ പട്ടം സനിത്ത്, ചലച്ചിത്രതാരം ശ്രീലതാ നമ്പൂതിരി,ഡോ.എലിസബത്ത് ഷേർളി, ഫൗണ്ടർ ഓഫ് ഹൃദയാലയ ദീപ്തി ജയപാൽ തുടങ്ങിയവർ വേദിയിൽ

തിരുവനന്തപുരം; ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഹൃദയാലയ ഹാർട്ട് ആൻഡ് റോബോട്ടിക് റിസർച്ച് സെന്ററും ജെനറ്റിക്ക സെന്റർ ഫോർ അഡ്വാൻസ്ഡ് ജനറ്റിക് സ്റ്റഡീസും സംയുക്തമായി ലോക ഹൃദയ ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ലോർഡ്‌സ് ഹോസ്‌പിറ്റൽ ചെയർമാൻ ഡോ.കെ.പി.ഹരിദാസ് ഉദ്‌ഘാടനം ചെയ്തു. ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.വി.ജയപാൽ അദ്ധ്യക്ഷത വഹിച്ചു.ചലച്ചിത്രതാരം ശ്രീലതാ നമ്പൂതിരി ഭദ്രദീപം തെളിച്ചു.

ഡോ.എലിസബത്ത് ഷേർളി മുഖ്യപ്രഭാഷണം നടത്തി.എ.ഐ സ്‌പെഷ്യലിസ്റ്റ് മുരളീധരൻ സംസാരിച്ചു.ജെനറ്റിക്ക സെന്റർ ഫോർ അഡ്വാൻസ്ഡ് ജനറ്റിക് സ്റ്റഡീസ് സി.ഇ.ഒ ഡോ.ദിനേശ് റോയ്.ഡി സ്വാഗതവും മനുചന്ദ്രൻ നന്ദിയും പറഞ്ഞു. 'ആക്ഷന് വേണ്ടി ഹൃദയം ഉപയോഗിക്കുക" എന്ന മുദ്യാവാക്യമുയർത്തി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ 200ലധികം പേർ പങ്കെടുത്തു. ഇവർക്ക് സൗജന്യ ഇ.സി.ജി, രക്ത പരിശോധന എന്നിവ നടത്തി. ആവശ്യമായവർക്ക് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.

ക്യാപ്ഷൻ- ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഹൃദയാലയ ഹാർട്ട് ആൻഡ് റോബോട്ടിക് റിസർച്ച് സെന്ററും ജെനറ്റിക്ക സെന്റർ ഫോർ അഡ്വാൻസ്ഡ് ജനറ്റിക് സ്റ്റഡീസും സംയുക്തമായി സംഘടിപ്പിച്ച ലോക ഹൃദയ ദിനാചരണത്തിന്റെയും സൗജന്യമെഡിക്കൽ ക്യാമ്പിന്റെയും ഉദ്ഘാടനത്തിന് ശേഷം ലോർഡ്‌സ് ഹോസ്പിറ്റൽ ചെയർമാൻ ഡോ. കെ.പി.ഹരിദാസ്, ജനറ്റിക് സെന്റർ ഫോർ അഡ്വാൻസ്‌ഡ് ജനറ്റിക് സ്റ്റഡീസ് സി.ഇ.ഒ ഡോ.ദിനേശ് റോയ്.ഡി, ഹൃദയാലയ ഹാർട്ട് ഫൗണ്ടേഷൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.വി. ജയപാൽ, ഗായകൻ പട്ടം സനിത്ത്, ചലച്ചിത്രതാരം ശ്രീലതാ നമ്പൂതിരി,ഡോ.എലിസബത്ത് ഷേർളി, ഫൗണ്ടർ ഓഫ് ഹൃദയാലയ ദീപ്തി ജയപാൽ തുടങ്ങിയവർ വേദിയിൽ