തിരുവനന്തപുരം:111 ദിവസം നീണ്ടുനിൽക്കുന്ന 47-ാമത് സൂര്യാ ഫെസ്റ്റിവൽ ഒക്ടോബർ 2ന് ആരംഭിക്കും. 2ന് വൈകിട്ട് 6.45ന് ടാഗോർ തിയേറ്ററിൽ നടി റീമാ കല്ലിംഗലും സംഘവും അവതരിപ്പിക്കുന്ന 'നെയ്ത്ത്' നൃത്തശില്പവും 7.15ന് രമാ വൈദ്യനാഥനും മകൾ ദക്ഷിണാ വൈദ്യനാഥനും അവതരിപ്പിക്കുന്ന ഭരതനാട്യവും നടക്കും.ഒക്ടോബർ 2 മുതൽ 10 വരെയുള്ള നൃത്തസംഗീതമേളയിൽ ശോഭന,പ്രിയദർശിനി ഗോവിന്ദ്,ആശാ ശരത്ത്,മീനാക്ഷി ശ്രീനിവാസൻ,ലക്ഷ്മി ഗോപാലസ്വാമി,നവ്യാ നായർ,ജാനകീ രംഗരാജൻ,വിദ്യാ സുബ്രഹ്മണ്യം എന്നിവർ പങ്കെടുക്കും. 7ന് വൈകിട്ട് 6.45ന് ടാഗോർ തിയേറ്ററിൽ ശോഭനയുടെ ഭരതനാട്യം. ഒക്ടോബർ 8 മുതൽ 10 വരെ മേതിൽ ദേവികയുടെയും(മോഹിനിയാട്ടം)നവംബർ 15 മുതൽ 17 വരെ ശോഭനയുടെയും(ഭരതനാട്യം)ശില്പശാല നടക്കും.

ഒക്ടോബർ 11 മുതൽ 15വരെ വൈകിട്ട് 6.45ന് തൈക്കാട് ഗണേശത്തിൽ പ്രമുഖ വനിതകളുടെ പ്രഭാഷണം. 16 മുതൽ 20വരെ കൊറിയോഗ്രഫി ഫെസ്റ്റിവൽ. 21 മുതൽ 25 വരെ ഹിന്ദുസ്ഥാനി കോൺസർട്ട്. 26 മുതൽ 31 വരെ സിന്ധുഭൈരവി കർണാടക സംഗീതമേള.നവംബർ 1 മുതൽ 10വരെ പരമ്പര നൃത്തോത്സവം. 11 മുതൽ 13വരെ സംഗീതസംവിധായകൻ എം.ജയചന്ദ്രൻ ക്യൂറേറ്റ് ചെയ്യുന്ന സംഗീതമേള. 14 മുതൽ 20വരെ ദേശീയ നാടകമേള. 21മുതൽ 30 വരെ മലയാളം പനോരമ ചലച്ചിത്രമേള. ഡിസംബർ 1 മുതൽ 10വരെ പ്രഭാഷണപരമ്പര.ഡിസംബർ 1 മുതൽ 20വരെ ആർട്ട് ഗേറ്റ് ചിത്രപ്രദർശനം. 21 മുതൽ 30 വരെ നടക്കുന്ന സുഗതകുമാരി ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ശ്രീകുമാരൻ തമ്പി,പ്രഭാവർമ്മ ഉൾപ്പെടെയുള്ള കവികൾ പങ്കെടുക്കും. 27 മുതൽ 31 മുല്ലക്കര രത്നാകരന്റെ പ്രഭാഷണപരമ്പര.ജനുവരി 1 മുതൽ 10വരെ യൂത്ത്ഫെസ്റ്റ്.ഡിസംബർ 11 മുതൽ 20 വരെ ഗോവയിൽ പ്രദർശിപ്പിച്ച 20 ചിത്രങ്ങളുടെ പ്രദർശനം.ജനുവരി 21ന് രചന നാരായണൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന നൃത്തശില്പം.