parassala-g-hospital

പാറശാല: പാറശാല താലൂക്ക് ആശുപത്രി 95.92ശതമാനം സ്‌കോർ നേടി ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ കരസ്ഥമാക്കിയതിനെ തുടർന്ന് ആശുപത്രിയിലെ ജീവനക്കാരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.

പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്‌.കെ.ബെൻഡാർവിൻ അനുമോദന യോഗം ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വിനിതകുമാരി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വൈ.സതീഷ്,കുമാർ,ആശുപത്രി സൂപ്രണ്ട് ഡോ.നിത.എസ്.നായർ,ആർ.എം.ഒ ഡോ.വിശ്വകിരൺ,എൽ.എസ്.സലീൽ,സ്റ്റാഫ് സെക്രട്ടറി ഷക്കീല,നഴ്‌സിംഗ് സൂപ്രണ്ട് ഇൻചാർജ് അനിലമേരി,പി.ആർ.ഒ വിപിൻ തുടങ്ങിയവർ പങ്കെടുത്തു.