
മലയിൻകീഴ് : വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന
വിളപ്പിൽ ഗ്രാമ പഞ്ചായത്തിലെ മൂന്ന് പന്നി ഫാമുകൾ
അധികൃതർ പൂട്ടിച്ചു.പന്നിഫാമുകൾ പരിസര മലിനീകരണമുണ്ടാക്കുന്നതായി പരാതികൾ ലഭിച്ചിരുന്നു.ചെറുകോട് വാർഡിൽ മൂന്ന് ഫാമുകളിലെ 40-പന്നികളെ പഞ്ചായത്ത് മൃഗസംരക്ഷണവകുപ്പ് കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട്‌സ് ഒഫ് ഇന്ത്യയെന്ന സ്ഥാപനത്തിന് കൈമാറി.പഞ്ചായത്ത്, പൊലീസ്,റവന്യു, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ഹോട്ടലുകളിലും തട്ടു കടകളിലുമുള്ള മാലിന്യം പണം വാങ്ങി ഫാമുകളിലെത്തിക്കുകയും പ്രദേശത്ത് മലിനീകരണമുണ്ടാകുന്നതായും പരാതിയുണ്ടായിരുന്നു. പഞ്ചായത്ത് ഫാമുകൾക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു. ഫാമിലെ പന്നികളെ പടികൂടുന്നതിനിടയിൽ ഉടമ പ്രകോപനമുണ്ടാക്കിയെങ്കിലും പൊലീസ് ഇടപെടലിലൂടെ പരിഹരിച്ചിരുന്നു.
വിളപ്പിൽ പഞ്ചായത്തിൽ 11 പന്നി ഫാമുകൾക്കെതിരെയും നടപടിയെടുക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി പറഞ്ഞു.
(ഫോട്ടോ അടിക്കുറിപ്പ്...വിളപ്പിൽ ചെറുകോട് ഫാമിലെ പന്നികളെ മാറ്റുന്നു.)