
തിരുവനന്തപുരം: ലോക ഹൃദയദിനത്തിൽ നിംസ് ഹാർട്ട് ഫൗണ്ടേഷൻ 17 ാം വാർഷികവും എൻഡോസ്‌കോപ്പിക് കാർഡിയാക് സർജറി യൂണിറ്റ് ഉദ്ഘാടനവും നടന്നു.
നൂറുൽ ഇസ്ലാം സർവകലാശാല ചാൻസലറും നിംസ് മെഡിസിറ്റി ചെയർമാനുമായ ഡോ.എ.പി മജീദ് ഖാൻ ഹൃദയ ദിന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. നൂറുൽ ഇസ്ലാം പ്രോ ചാൻസലറും നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടറുമായ എം.എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. നിംസ് മെഡിസിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
നിംസ് ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടറും ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ.മധു ശ്രീധർ ഹൃദയദിന സന്ദേശം നൽകി.
എന്റോസ്‌കോപ്പിക് കാർഡിയാക് സർജറി യൂണിറ്റ് ഉദ്ഘാടന ഡോ.സാം വൈറ്റ്ഹൗസ് നിംസ് മെഡിസിറ്റി ചെയർമാൻ ഡോ.എ.പി.മജീദ് ഖാന് ലോഗോ നൽകി നിർവഹിച്ചു. യു.കെയിൽ നിന്നെത്തിയ റിസർച്ച് വിദഗ്ദ്ധരായ ഡോ.സാം വൈറ്റ്ഹൗസ്,ജോവാൻ ലാന്റ് എന്നിവർ ചേർന്ന് സെൽ കൾച്ചറിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ടൗൺ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ജനാബ് ഫൈസൽ റഹ്മാൻ മൗലവി,നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് വികാരി ജനറൽ ഫാ.ക്രിസ്തുദാസ്, ചെങ്കൽ മഹേശ്വരം ക്ഷേത്രമഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ.കെ.എ.സലിം, നെയ്യാറ്റിൻകര സനൽ,ജോസ് ഫ്രാങ്ക്ളിൻ,കരമന അജിത്ത്,അഡ്വ. വിനോദ് സെൻ,ഡോ.കിരൺ ഗോപിനാഥ്,ചീഫ് കാർഡിയാക് അനസ്തറ്റിസ്റ്റ് ഡോ.ഹാരീസ് അസീസ്,നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ.കെ.എ.സജു,നിംസ് മെഡിസിറ്റി ചീഫ് കാർഡിയോതൊറാസിക് സർജൻ ഡോ.ആഷർ എന്നിസ് നായകം തുടങ്ങിയവർ പങ്കെടുത്തു. സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.