നെടുമങ്ങാട്: ആനാട് നാഗച്ചേരി ന്യൂ പുലരി സ്വയം സഹായ സംഘം വാർഷിക പൊതുയോഗവും തിരത്തെടുപ്പും നാഗച്ചേരി എസ്.എം മോട്ടോഴ്സ് ഓഡിറ്റോറിയത്തിൽ നടന്നു. സംഘം പ്രസിഡന്റ് ഷിബു സോപാനം ഉദ്ഘാടനം ചെയ്തു. ഷാജി എം.നായർ,സുധീഷ്,സുധി. എം.നായർ,അബ്ദുൾ റഷീദ്,അരുൺ എന്നിവർ സംസാരിച്ചു. സംഘാംഗങ്ങൾക്ക് 8,500 രൂപ വീതം ലാഭവിഹിതം ലഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ആശ്രിതരിൽ രോഗ ബാധിതരായവർക്ക് ചികിത്സ ധനസഹായ വിതരണം നടത്തി. ജയമോഹനൻ നായർ (പ്രസിഡന്റ്),ഷിബു സോപാനം (ജനറൽ സെക്രട്ടറി),സുധിഷ് (ട്രഷറർ) എന്നിവരുൾപ്പെടെ 11 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.