
കല്ലമ്പലം: ശ്രീനാരായണപുരം ഗവ.യു.പി.എസിൽ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. 2025 ഫെബ്രുവരി മുതൽ ഒരു വർഷം നീളുന്ന ആഘോഷങ്ങൾക്കും ഇതിനോടകം തുടക്കമായി. പരിമിതമായ സൗകര്യങ്ങളുള്ള സ്കൂളിൽ കെട്ടിട നിർമ്മാണം, കളിസ്ഥലമൊരുക്കൽ, ഗ്രന്ഥശാല വികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ഡോ.അജയൻ പനയറ പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്‌തു. എസ്.രാധാകൃഷ്‌ണൻ, ഒറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ജയപ്രകാശ്, ഒ.ലിജ, രാജീവ് നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.