നെടുമങ്ങാട്: കെ.വി.സുരേന്ദ്രനാഥ്‌ മെമ്മോറിയൽ ഗവ.കോളേജിൽ ഹിന്ദി ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജി ഹിന്ദി മാസാചരണവുമായി ബന്ധപ്പെട്ടാണ് ഏകദിന ഹിന്ദി ബാഹ്യസമ്പർക്ക പരിപാടി നടത്തിയത്. ഐ.ഐ.എസ്.ടി രജിസ്ട്രാറും ഡീനുമായ പ്രൊഫ.കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ.ഉമേഷ് ആർ.കദ്നേ,ഡോ.കെ.ജി.ശ്രീജാ ലക്ഷ്മി,സിമി അസഫ് എന്നിവർ ടെക്നിക്കൽ സെഷനുകൾ നയിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഷീലാകുമാരി.എൽ,ഹിന്ദി വിഭാഗം മേധാവി ഡോ.ഷീനുജാ മോൾ എച്ച്.എൻ എന്നിവർ സംസാരിച്ചു.