പൂവച്ചൽ: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ ഓർമ്മയ്ക്കായി മിനിനഗറിൽ ഒരുക്കുന്ന പാർക്കിന്റെ നിർമ്മാണം ഒക്ടോബർ 15ന് തുടങ്ങും. മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനം ചെയ്യും. പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി യോഗം പ്രസിഡന്റ് ടി.സനൽകുമാർ ചെയർമാനായും വൈസ് പ്രസിഡന്റ് ഒ.ശ്രീകുമാരി വൈസ് ചെയർമാനായും സെക്രട്ടറി മനോജ് കൺവീനറായും കമ്മിറ്റി രൂപീകരിച്ചു.