ima

തിരുവനന്തപുരം: ഐ.എം.എ തിരുവനന്തപുരവും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌‌നോളജി സംയുക്തമായി ലോക ഹൃദയ ദിനം ആചരിച്ചു. രാവിലെ കവടിയാർ മുതൽ മ്യൂസിയം വരെ നടന്ന വാക്കത്തോൺ ഡോ.കാർത്തികേയൻ ഫ്ളാഗ് ഓഫ് ചെയ്‌തു.

പൊലീസ് ട്രെയിനിംഗ് കോളേജിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് സിറ്റി പൊലീസ് കമ്മിഷണർ സ്‌പർജൻ കുമാർ ഉദ്ഘാടനം ചെയ്‌തു. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സാഹിർ,ഐ.എം.എ തിരുവനന്തപുരം പ്രസിഡന്റ് ഡോ.ശ്രീജിത്ത്.ആർ,ഡോ.അഭിലാഷ്.എസ്.പി, ഡോ.അരുൺ ഗോപാലകൃഷ്ണൻ,ഡോ.മമത മുനാഫ്,ഡോ.വർഗീസ്.ടി.പണിക്കർ തുടങ്ങിയവർ ക്ളാസിന് നേതൃത്വം നൽകി.