തിരുവനന്തപുരം: 55 വർഷം പിന്നിടുന്ന കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ സ്ഥാപക ദിനാചരണം ഒക്ടോബർ 7ന് നടക്കും. എല്ലാ ജില്ലകളിലും പരിപാടി നടത്താൻ സംസ്ഥാന പ്രസിഡന്റ് കരമന ബയാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.
പൂർവകാല നേതാക്കളെ ആദരിക്കൽ,വിദ്യാഭ്യാസ അവാർഡ് ദാനം,സഹായ വിതരണം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി പി.പ്രസാദ് നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മാള അഷറഫ് ചെയർമാനായും അൽ മുഖ്താദിർ ജുവലറി ഗ്രൂപ്പ് ജനറൽ മാനേജർ ഗുൽസാർ അഹമ്മദ് സേട്ട് ജനറൽ കൺവീനറായും ആമച്ചൽ ഷാജഹാൻ ട്രഷററായും 51 പേരുള്ള സംഘാടക സമിതിക്ക് രൂപം നൽകി. യോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് എ.എം.ഹാരിസ് തൃശ്ശൂർ,എ.ഏ.അഷറഫ് മാള,എൻ.ഇ.അബ്ദുൽ സലാം,പി.സയ്യിദ് അലി എന്നിവർ പങ്കെടുത്തു.