തിരുവനന്തപുരം: ഗാന്ധിയൻ ബാലകേന്ദ്രങ്ങളുടെ വാർഷിക സമ്മേളനവും ഗാന്ധി ജയന്തി ആഘോഷവും ഒക്ടോബർ 1,2 തീയതികളിൽ നടക്കും. നാളെ രാവിലെ 10ന് പ്രസ് ക്ളബിൽ നടക്കുന്ന സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അവന്തിക എസ്.മണി അദ്ധ്യക്ഷത വഹിക്കും. അഡ്വ.ആന്റണി രാജു എം.എൽ.എ,അഡ്വ.ജമീലാപ്രകാശ്,ബാലഗംഗാധരൻ നായർ, ആർ.കെ. റാണാചന്ദ്രൻ,നെല്ലിമൂട് പ്രഭാകരൻ തുടങ്ങിയവർ പങ്കെടുക്കും. 2ന് എല്ലാം യൂണിറ്റുകളിലും ഗാന്ധിജയന്തി ഘോഷയാത്രയും ഗാന്ധി ചിത്രങ്ങളിൽ മാല ചാർത്തലും നടക്കും.