upajilla-kaekamel-

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ കായികമേളയുടെ ഭാഗമായ അത്‌ലറ്റിക് മത്സരങ്ങൾ ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ആരംഭിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ ഉപജില്ലയിലെ 90 സ്‌കൂളുകളിൽ നിന്നായി ആയിരത്തോളം കുട്ടികൾ പങ്കെടുക്കും.

ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.സജി മേള ഉദ്ഘാടനം ചെയ്‌തു. ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി അജികുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സ്‌പോർട്സ് കോ ഓർഡിനേറ്റർ ആർ.എസ്.ലിജിൻ,ആറ്റിങ്ങൽ ഉപജില്ല ഓർഗനൈസിംഗ് സെക്രട്ടറി എ. അൾതാഫ്,അദ്ധ്യാപക സംഘടന ഭാരവാഹികളായ എൻ.സാബു,ടി.യു.സഞ്ജീവ്,സുനിൽകുമാർ എന്നിവർ സംസാരിച്ചു. മേള ഇന്ന് സമാപിക്കും.