കാട്ടാക്കട: കാട്ടാക്കട അജയേന്ദ്രനാഥ് സ്‌മാരക സമിതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് രാവിലെ 10ന് സൗജന്യ മെഡിക്കൽ ക്യാമ്പും ജീവിത ശൈലീ ബോധവത്കരണ ക്ലാസും നടത്തും. ഗ്രന്ഥശാല പ്രസിഡന്റ് ജെ.മണികണ്ഠൻ നായരുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം സതീഷ് കുമാർ,പ്രോഗ്രാം കൺവീനർ എസ്.വിജുകുമാർ,പി.എസ്.സരിൻശിവൻ,രാമകൃഷ്ണപിള്ള, ജെ.കല,എസ്.ബിന്ദു, കള്ളിക്കാട് ചന്ദ്രൻ,വിൽഫ്രഡ് ഗോമസ്,ബി.സുരേന്ദ്രനാഥ് എന്നിവർ സംസാരിക്കും.