vayojanam

നേമം: വയോജന കമ്മിഷൻ അടിയന്തരമായി രൂപീകരിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ( എസ്.സി.എഫ്.ഡബ്ല്യൂ.എ) ജില്ലാ കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പാപ്പനംകോട് ദർശന ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി.രാജൻ അദ്ധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ പാറക്കുഴി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എസ്.രാധാകൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി അമരവിള രാമകൃഷണൻ സംഘടന റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.സുകുമാരൻ ആശാരി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ എം.രാജേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജൻ,ട്രഷറർ കാട്ടാക്കട രാമചന്ദ്രൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.പി.രവീന്ദ്രൻ,വിജയകുമാർ പൂജപ്പുര,ഡോ.സുനന്ദ കുമാരി തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി ജി.രാജൻ ( പ്രസിഡന്റ്),

കെ.സുകുമാരൻ ആശാരി ( സെക്രട്ടറി),എം.രാജേഷ് ( ട്രഷറർ), എം.ജനാർദ്ദനൻകുട്ടി നായർ,രാധാ ധർമ്മരാജൻ,എ.സോളമൻ, കെ.പി.ചന്ദ്രൻ,സി.വിജയകുമാർ(വൈസ് പ്രസിഡന്റുമാർ),​എസ്.രാധാകൃഷ്ണൻ,വി.സനാതനൻ,പി.മുരളീധരൻ,ബി.മധുസൂദനൻ നായർ(ജോയിന്റ് സെക്രട്ടറിമാർ),​എസ്.ഉമാചന്ദ്രബാബു,സി.ഗോപി,അഡ്വ.കെ.പി.ശ്രീകുമാർ,ഹേമ.ബി.എ (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.