തിരുവനന്തപുരം:ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബിന്റെ ഓണാഘോഷം കവടിയാർ ലയൺസ് സെന്ററിൽ നടന്നു. ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബ്‌ പ്രസിഡന്റ് രജനി വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ റീജിയൺ ചെയർപേഴ്സൺ അഡ്വ.പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡിസ്ട്രിക്ട് വിമൻ കൗൺസിൽ പ്രസിഡന്റ് രമ്യ മുരുകനും ഡിസ്ട്രിക്ട് ലിയോ കൗൺസിൽ പ്രസിഡന്റ് ലിയോ ലക്ഷ്മി എസ്.കുമാറും മുഖ്യാതിഥികളായിരുന്നു. സെക്രട്ടറി ഡോ.ഇന്ദു നന്ദി പറഞ്ഞു. തുടർന്ന് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.