
കരമന: കിള്ളിപ്പാലം ട്രാഫിക് സിഗ്നൽ ഭാഗത്തുവച്ച് വാൾ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം വഴിയാത്രക്കാരെ അസഭ്യം വിളിച്ച് ഭീഷണിപ്പെടുത്തുകയും തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്‌ത പ്രതികൾ പിടിയിൽ.
നേമം പാപ്പനംകോട് സ്വദേശിയായ അർജുൻ,പൂന്തുറ മുട്ടത്തറ സ്വദേശിയായ ഫയാസ് എന്നിവരാണ് പിടിയിലായത്. ഫോർട്ട് എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷൈനു,ലിപിൻരാജ്,ഗിരീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.