വിതുര:തൊളിക്കോട് പഞ്ചായത്ത് സ്ഥാപകനേതാവുംപ്രഥമ പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായിരുന്ന തൊളിക്കോട് ടി.എം സാലിയുടെ 25ാം ചരമവാർഷികദിനാചരണം നടത്തി. തൊളിക്കോട് ജംഗ്ഷനിൽ നടന്ന അനുസ്മരണയോഗം മുസ്ലിം ലീഗ് നേതാവും കർഷക ലീഗ് ജില്ലാ പ്രസിഡന്റുമായ മൺവിള സൈനുദ്ദീൻ ഉദ്ഘാടനംചെയ്തു. അനുസ്മരണ കമ്മിറ്റി ചെയർമാൻ തൊളിക്കോട് ജമാൽ അദ്ധ്യക്ഷത വഹിച്ചു. എം അൻവർ സ്വാഗതം പറഞ്ഞു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോട്ടുമുക്ക് അൻസർ.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ഉവൈസ് ഖാൻ.കോൺഗ്രസ് മണ്ഡലംപ്രസിഡന്റ് തൊളിക്കോട് ഷംനാദ്, പഞ്ചായത്ത് മെമ്പർമാരായ ഷെമി ഷംനാദ്. എൻ.എസ് ഹാഷിം,ചായം സുധാകരൻ,മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംനാദ്,വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ,കർഷകലീഗ് നേതാവ് പി.എം.എ കരീം.എന്നിവർ പങ്കെടുത്തു.തൊളിക്കോട് ഷാൻ നന്ദി രേഖപ്പെടുത്തി.