general

ബാലരാമപുരം: കാവിൻപുറം റസിഡന്റ്സ് അസോസിയേഷന്റെയും ദിയ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സുഹൃത്ത് ചാരിറ്റബിൾ സൊസൈറ്റിയിൽ നടന്ന നേത്ര പരിശോധന ക്യാമ്പ് സൊസൈറ്റി പ്രസിഡന്റ് ബാലരാമപുരം അൽഫോൺസ് ഉദ്ഘാടനം ചെയ്‌തു. അസോസിയേഷൻ പ്രസിഡന്റ് കാവിൻപുറം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അശോക് കുമാർ,പത്മകുമാർ,​ജി.വി.രാജ്,​ എ.റൈയ്‌മണ്ട്,​അജു,​ബ്രിജിത്ത്,​ഡോ.മഞ്ചു തുടങ്ങിയവർ സംസാരിച്ചു.