aruvikkara

അരുവിക്കര: അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 1982 ബാച്ച് എസ്.എസ്.എൽ.സി ബാച്ചിന്റെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ റിട്ട.ഡി.ഇ.ഒ സിയാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രമേശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

കായിക പരിശീലകൻ ഷാജഹാൻ മുഖ്യ പ്രഭാഷണം നടത്തി. സുബ്രഹ്മണ്യൻ നമ്പൂതിരി,റിട്ട.പൊലീസ് ഓഫീസർ ഷാജഹാൻ,ദേവസ്വം ഓഫീസർ,മൈലം സത്യാനന്ദൻ, ഉഷാകുമാരി,കെ.എസ്.മധു,സുധാകരൻ,സുന്ദരേശ്വരൻ,ഹാസിം,ശ്രീകുമാരൻ നായർ,ജയകുമാരി ടീച്ചർ,സീനത്ത്,സിന്ധു,ഷാജഹാൻ,സിന്ധു ഭരതന്നൂർ,ഗീതാ കടമ്പനാട്,ഫിലോമിന,റംല ഫാത്തിമ,ഗീതാവിജയൻ,ജയകുമാരി.എം, എസ്.സംവ്രത്ത്,ഗീത മുരളി,രതി തുടങ്ങിയവർ സംസാരിച്ചു. ഓണസദ്യ,വിവിധ കലാപരിപാടികൾ,കായിക മത്സരങ്ങൾ എന്നിവ നടന്നു.