കടയ്ക്കാവൂർ: കായിക്കര ആശാൻ സ്‌മാരകവും ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ പരിപാടിയുടെ ഭാഗമായി കായിക്കര ആശാൻ സ്‌മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ പി.കെ.ബാലകൃഷ്ണന്റെ പഠനകൃതിയായ 'കാവ്യകല-കുമാരനാശാനിലൂടെ' എന്ന പുസ്തകത്തെ ആസ്‌പദമാക്കി രാമചന്ദ്രൻ കരവാരം പ്രബന്ധം അവതരിപ്പിച്ചു. ഡോ.ഭുവനേന്ദ്രൻ മോഡറേറ്ററായിരുന്നു.എൻ.മാേഹൻ ദാസ്,പ്രകാശ് വക്കം,സനിൽ നീറുവിള,മോഹനൻ കായിക്കര,സജീവ് കെ.കെ.ഞെക്കാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. വെട്ടൂർ ശശി, പ്രകാശ് പ്ലാവഴികം,പ്രസേന സിന്ധു എന്നിവർ സ്വന്തം കവിത അവതരിപ്പിച്ചു. ജെയിൻ വക്കം സ്വാഗതം പറഞ്ഞു.