തിരുവനന്തപുരം: മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ നാളെ മുതൽ 8 വരെ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. വി.കെ പ്രശാന്ത് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ 4ന് രാവിലെ 10.30ന് മ്യൂസിയം വളപ്പിലെ ബാൻഡ് സ്റ്റാൻഡിലാണ് ചടങ്ങ്.