തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യത്തെ ട്രൈബൽ ഡിജിറ്റൽ പേമെന്റ് ഗ്രാമ പഞ്ചായത്തായി കുറ്റിച്ചൽ മാറുന്നതിന്റെ ഉദ്ഘാടനം നാളെ കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. മന്ത്രി ഒ.ആർ. കേളു മുഖ്യാതിഥിയായിരിക്കും.
ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പ്രൊഫ.പി.ജെ.കുര്യൻ,പന്ന്യൻ രവീന്ദ്രൻ,പി.എൻ.പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ബാലഗോപാൽ,കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ തുടങ്ങിയവർ സംസാരിക്കും. ട്രൈബൽ ജനതയെ ഡിജിറ്റൽ പേയ്മെന്റ് പഠിപ്പിച്ചു പണമിടപാടുകൾക്ക് സുതാര്യത ഉണ്ടാക്കണമെന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പി.എൻ.പണിക്കർ ഫൗണ്ടേഷൻ മൂന്നുവർഷം കൊണ്ട് പദ്ധതി നടപ്പാക്കിയത്.