
നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്സി. പരീക്ഷയുടെ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ എട്ടു മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
കാലിക്കറ്റ് സർവകാശാല സൂക്ഷ്മപരിശോധനാഫലം
വിദൂര വിഭാഗം നാലാം സെമസ്റ്റർ ( സി.ബി.സി.എസ്.എസ്-എസ്.ഡി.ഇ) എം.എസ്സി മാത്തമാറ്റിക്സ് ഏപ്രിൽ 2024 പരീക്ഷയുടെ സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എം.എ.ഇക്കണോമിക്സ് ഏപ്രിൽ 2024, ഏപ്രിൽ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ (സി.സി.എസ്.എസ്) എം.കോം. ഏപ്രിൽ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഓർമിക്കാൻ (കോളം)
* കീം അലോട്ട്മെന്റ്:- കീം 2024 വെറ്ററിനറി, ഹോമിയോ, ആയുർവേദ, സിദ്ധ, യുനാനി, അഗ്രിക്കൾച്ചർ, ഫോറസ്ട്രി, ഫിഷറീസ്, കോഓപ്പറേഷൻ തുടങ്ങിയ കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് ഓപ്ഷൻ കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി 02.10.2024. വെബ്സൈറ്റ്: www.cee.kerala.gov.in.
* ഗേറ്റ്:- ഉപരിപഠനം, പൊതുമേഖലാ ജോലി എന്നിവയ്ക്കുള്ള ദേശീയ യോഗ്യതാ പരീക്ഷയായ ഗേറ്റിന് 03.10.2024 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://gate2025.iitr.ac.in.
* എം.ടെക് സ്പോട്ട് അഡ്മിഷൻ:- തിരുവനന്തപുരം ശ്രീകാര്യത്തെ എ.പി.ജെ അബ്ദുൾകലാം സാങ്കേതിക ശാസ്ത്ര സർവകലാശാലയിൽ മെക്കാനിക്കൽ & മെറ്റീരിയൽസ് ടെക്നോളജി (മെക്കാനിക്കൽ), ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി (ഇലക്ട്രിക്കൽ), ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിംഗ് & മാനേജ്മെന്റ് (സിവിൽ), എംബെഡഡ് സിസ്റ്റംസ് ടെക്നോളജീസ് (ഇ & സി) എന്നീ എം.ടെക് പ്രോഗ്രാമുകളിൽ 03.10.2024 രാവിലെ 11.30ന് സ്പോട്ട് അഡ്മിഷൻ നടപടി. ഫോൺ: 9745108232, 9495741482.
രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ്
തിരുവനന്തപുരം: പി.ജി ഡെന്റൽ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 6. കേന്ദ്ര സർക്കാർ പുതുക്കിയ മാനദണ്ഡപ്രകാരം നീറ്ര് എം.ഡി.എസ് യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന ജനറൽ കാറ്റഗറി സീറ്റുകളിലേക്ക് മാത്രമാണ് പുതുതായി യോഗ്യത നേടിയവരെ പരിഗണിക്കുക. വിശദ വിജ്ഞാപനം www.cee.kerala.gov.inൽ.
പി.ജി മെഡിക്കൽ അപേക്ഷ 7വരെ
തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ആർ.സി.സിയിലും ലഭ്യമായ പി.ജി മെഡിക്കൽ സീറ്റുകളിലേക്ക് www.cee.kerala.gov.in വെബ്സൈറ്റിൽ 7ന് വൈകിട്ട് 4വരെ അപേക്ഷിക്കാം. ഹെൽപ്പ് ലൈൻ- 04712525300
അനന്യം പദ്ധതി:
ട്രാൻസ്ജെൻഡേഴ്സിന് അപേക്ഷിക്കാം
തിരുവനന്തപുരം : ട്രാൻസ്ജെൻഡേഴ്സിന് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതിവകുപ്പ് നടപ്പിലാക്കുന്ന അനന്യം പദ്ധതിയുടെ ഭാഗമായി രൂപീകരിക്കുന്ന കലാടീമിലേക്ക് അപേക്ഷ ക്ഷണിച്ചു. നൃത്തം, സംഗീതം, അഭിനയം, ഉപകരണസംഗീതം, നാടോടികലകൾ, ആദിവാസി നൃത്തരൂപങ്ങൾ എന്നിവയിൽ പ്രാവീണ്യമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കലാടീമിന്റെ ഭാഗമാകാം.
യോഗ്യരായവർ ഏഴിന് വൈകിട്ട് അഞ്ചിനകം ഗൂഗിൾഫോമിൽ അപേക്ഷ സമർപ്പിക്കണം. മേഖലാതലങ്ങളിൽ ഓഡിഷനിലൂടെ അന്തിമ തിരഞ്ഞെടുപ്പ് നടത്തി ടീമിന് പരിശീലനം നൽകും. ഗൂഗിൾ ഫോം ലിങ്കിനും വിവരങ്ങൾക്കും www.swdkerala.gov.in.