car

കഴക്കൂട്ടം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു.ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കളിൽ ഒരാൾക്ക് ചെറിയ പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.നല്ല വേഗതയിലായിരുന്ന കാർ പാലത്തിന്റെ കൈവരിയിൽ തട്ടി നിയന്ത്രണം തെറ്റി കരണം മറിഞ്ഞാണ് നിന്നത്. മറ്റു വാഹനങ്ങളിൽ തട്ടാത്തതിനാൽ വൻ അപകടം ഒഴിവായി.