നെടുമങ്ങാട് : കരകുളം ഗവൺമെന്റ് വി ആൻഡ് എച്ച്.എസ്.എസ് കലോത്സവം -2024 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി.യു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ കെ.രവികുമാറിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുനിൽകുമാർ മുൻ വർഷ കലോത്സവ പ്രതിഭകളെ അനുമോദിച്ചു. സീരിയൽ - മിമിക്രി താരം സജി പൊന്നൻ വിശിഷ്ടാതിഥിയായി. രാജ്‌കുമാർ.കെ.കെ (പ്രിൻസിപ്പൽ), പ്രീത.എൽ.എസ് (ഹെഡ്മിസ്ട്രസ്), മിനി. ഡി.കെ (വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ), നൗഫൽ.എ, പ്രിയ.എസ്, ആതിര എൻ.എസ്, ദീപു പി.നായർ എന്നിവർ സംസാരിച്ചു.