തിരുവനന്തപുരം:കേരളകൗമുദി ബോധപൗർണമി ക്ലബ്,ലയൺസ് ക്ലബ് ഒഫ് ബാലരാമപുരം, ജനമൈത്രി പൊലീസ്,നാഷണൽ സർവീസ് സ്കീം (യൂണിറ്റ് നമ്പർ - 11),നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ എന്നിവർ സംയുക്തമായി ഗാന്ധിജയന്തി ദിനാചരണവും ലഹരി, സൈബർ ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു.
ഇന്ന് വൈകിട്ട് 3.30ന് നെല്ലിമൂട് ന്യൂ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടക്കുന്ന പരിപാടി ബാലരാമപുരം ലയൺസ് ക്ലബ് പ്രസിഡന്റ് എം.ജെ.എഫ് മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് അഡ്വ.എസ്.എസ് ഷാജി അദ്ധ്യക്ഷനാകും. സ്‌കൂൾ പ്രിൻസിപ്പൽ എസ്.കെ.അനിൽകുമാർ സ്വാഗതം പറയും. കേരളകൗമുദി സീനിയർ സർക്കുലേഷൻ മാനേജർ സേതുനാഥ് ബോധപൗർണമി സന്ദേശം നൽകും.
ലയൺസ് ക്ലബ് സെക്രട്ടറി വി.കെ.സതീശൻ,കെ.മോഹനൻ,സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല എൻ.എസ്, അഡ്വ വി.കെ.സഞ്ചയൻ,കേരളകൗമുദി അസിസ്റ്റന്റ് മാനേജർ (പി.എം.ഡി ) കല എസ്.ഡി തുടങ്ങിയവർ സംസാരിക്കും.