തിരുവനന്തപുരം: വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിലെ 111-ാമത് ശ്രീമദ് ഭാഗവത സപ്‌താഹയജ്ഞത്തിന്റെ പൊതുയോഗം കാന്തള്ളൂർ മഹാദേവ ഭാഗവത സഭ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാളെ വൈകിട്ട് 4ന് നടക്കും. വലിയശാല സമാജം ഹാളിൽ നടക്കുന്ന ചടങ്ങിൽ കാലടി ബോധാനന്ദ കേന്ദ്രം മഠാധിപതി സ്വാമി ഹരിഹരാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും.