തിരുവനന്തപുരം: മഹാത്മാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്‌മൃതിയാത്ര സംഘടിപ്പിക്കും. നാളെ വൈകിട്ട് നാലിന് പ്രസ് ക്ലബ്ബിന്റെ സമീപത്ത് നിന്ന് ആരംഭിക്കുന്ന സ്‌മൃതിയാത്ര പാളയത്ത് രക്തസാക്ഷി മണ്ഡപത്തിൽ സമാപിക്കും. തുടർന്ന് നടക്കുന്ന ഗാന്ധി സ്മൃതിസംഗമം പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ഭാരവാഹികളും പ്രമുഖ നേതാക്കളും സംസാരിക്കും.