തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങൾക്കായി തലസ്ഥാനത്തെത്തുന്ന നവരാത്രി വിഗ്രഹങ്ങൾക്ക് കിഴക്കേകോട്ട പൗരസമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. വിഗ്രഹങ്ങളെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച് സരസ്വതീ മണ്ഡപത്തിലേക്ക് ആനയിക്കുമെന്ന് പൗരസമിതി പ്രസിഡന്റ് പി.കെ.എസ്.രാജൻ അറിയിച്ചു.