peyad

മലയിൻകീഴ്: വ്യാപാരി വ്യവസായി സമിതി പേയാട് യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് രണ്ടുപേർക്ക് സൗജന്യമായി ഭൂമി നൽകി. ഒരു വ്യാപാരി കുടുംബത്തിനുൾപ്പെടെ മൂന്ന് സെന്റ് വീതമാണ് ഭൂമി നൽകിയത്.

ഐ.ബി.സതീഷ് എം.എൽ.എ. യോഗം ഉദ്ഘാടനം ചെയ്തു. പളനിനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു.നെടുമങ്ങാട് പെനിയൻ കെയർ സെന്റർ മാനേജിംഗ് ട്രസ്റ്റി ജോൺ അച്ചാനേരിൽ വർഗീസാണ് നെടുമങ്ങാട് താലൂക്കിൽ മൂന്ന് സെന്റ് വീതം ഭൂമി സൗജന്യമായി നൽകിയത്.ലേബർ കമ്മീഷണർ സഫ്‌ന നാസറുദ്ദീൻ മുതിർന്ന വ്യാപാരികളെയും മോട്ടോർ തൊഴിലാളികളെയും യോഗത്തിൽ ഉപഹാരം നൽകി ആദരിച്ചു.സമിതി പേയാട് യൂണിറ്റ് കൺവെൻഷൻ എം.അഹമ്മദ്കുഞ്ഞിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കെ.ആൻസലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പളനിനാഥപിള്ള(പ്രസിഡന്റ്), വിനു വർഗീസ്, ഡി.മോഹനൻ, ഷാനവാസ്, ആര്യാ വിജയൻ(വൈസ് പ്രസിഡന്റുമാർ), എം.അഹമ്മദ്കുഞ്ഞ്(സെക്രട്ടറി), എ.എം.സലിം, സെയ്ദലി, വിനോദ്, ജിന്‍സി(ജോയിന്റ് സെക്രട്ടറിമാർ), ആറ്റുകാൽ ചന്ദ്രൻ(ട്രഷറർ), കമാൻന്റോ സുരേഷ്(പി.ആർ.ഒ) എന്നിവരെ തിരഞ്ഞെടുത്തു.