case

തിരുവനന്തപുരം: സംവിധാകയൻ ബാലചന്ദ്രമേനോനെതിരെ ആലുവ സ്വദേശിനിയായ നടിയുടെ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. സെക്രട്ടേറിയറ്റിനടുത്തെ ഹോട്ടലിൽ വച്ച് 2007 ജനുവരിയിൽ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഭയന്നിട്ടാണ് പരാതി നൽകാതിരുന്നത്. ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ആയിരുന്നു. ദുബായിൽ ജോലി ചെയ്തിരുന്ന തന്നെ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞു വിളിച്ചു വരുത്തുകയായിരുന്നു. അമ്മയ്‌ക്കൊപ്പമാണ് ലൊക്കേഷനിലെത്തിയത്.

ബാലചന്ദ്രമേനോന്റെ ജന്മദിന പാർട്ടിയായിരുന്നു ഹോട്ടലിൽ. തുടർന്ന് കഥ പറയാൻ മുറിയിലേക്കു വരുത്തി. അവിടെ ഒരു പെൺകുട്ടിയെ വിവസ്ത്രയാക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. താൻ ദേഷ്യപ്പെട്ട് സ്വന്തം മുറിയിലേക്കു പോയി. പിറ്റേന്നു രാത്രിയും ബാലചന്ദ്രമേനോൻ മുറിയിലേക്കു വിളിച്ചു. അവിടെ മൂന്നു സ്ത്രീകളും മറ്റു പുരുഷന്മാരും ഉണ്ടായിരുന്നു. ലൈംഗികാതിക്രമത്തിന് ശ്രമമുണ്ടായി. പിറ്റേന്നു മുറിയിലെത്തി കടന്നു പിടിക്കാൻ ശ്രമിച്ചു. ഒരു വിധത്തിലാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ഇതേ സിനിമയുടെ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്ന് നടൻ ജയസൂര്യക്കെതിരെയും ഇവർ പരാതി നൽകിയിരുന്നു.