തിരുവനന്തപുരം:സാന്ത്വന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ പാലിയം ഇന്ത്യയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം 5ന് വൈകിട്ട് 3.30ന് ഞാണ്ടൂർക്കോണം ശബരിഗിരി ഇന്റർനാഷണൽ സ്‌കൂളിൽ നടക്കും.
ശിലാഫലക അനാച്ഛാദനം ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിക്കും. പാലിയം ഇന്ത്യ ചെയർമാൻ ബിനോദ് ഹരിഹരന്റെ അദ്ധ്യക്ഷതയിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. മുൻ ചീഫ് സെക്രട്ടറി എം.എസ്.വിജയാനന്ദ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
പാലിയം ഹോമിന്റെ ആശയ അവതരണം ചെയർമാൻ എമിരറ്റസ് ഡോ.എം.ആർ.രാജഗോപാൽ നിർവഹിക്കും. പാലിയേറ്റിവ് കെയർ ഗുണഭോക്താവ് ജ്യോതി കുമാർ,പാലിയം ഇന്ത്യ ട്രസ്റ്റി ആഷ്‌ലറാണി,ശബരിഗിരി ഇന്റർനാഷനൽ സ്‌കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ,ആർ.എസ്.ശ്രീകുമാർ,ആശാബാബു,അർച്ചന മണികണ്ഠൻ,ബി.ജി.വിഷ്‌ണു,ജെ.എസ്.അഖിൽ,ജി.ബാലചന്ദ്രൻ എന്നിവർ പങ്കെടുക്കും.