p

കൽപ്പറ്റ: വയനാട് ദുരിതാശ്വാസത്തിൽ ധൂർത്തെന്ന ആക്ഷേപം ശക്തമാകുന്നതിനിടെ കേന്ദ്രസഹായം കാത്ത് 728 കുടുംബങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി വയാനാട്ടിലെത്തി ദുരന്താഘാതം വിലയിരുത്തി മടങ്ങിയെങ്കിലും സഹായങ്ങളൊന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചില്ല. ദുരന്തവുമായി ബന്ധപ്പെട്ട് 1202 കോടി രൂപയുടെ ചെലവുണ്ടെന്ന സർക്കാരിന്റെ സത്യവാങ്മൂലവും ദുരന്തബാധിതരെ അസ്വസ്ഥരാക്കുകയാണ്. അടിയന്തര സഹായത്തിനായി കേന്ദ്രത്തിന് സമർപ്പിച്ച മെമ്മോറാണ്ടത്തിലെ പ്രസക്ത ഭാഗങ്ങളാണിതെന്നാണ് സർക്കാർ പറയുന്നത്.

കേന്ദ്ര സഹായം ലഭിക്കുന്ന മുറയ്‌ക്കാെക്കേ പുനരധിവാസമടക്കം സാദ്ധ്യമാകൂ. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. 728 കുടുംബങ്ങളിലെ 2569 പേരെയാണ് താത്കാലികമായി പുനരധിവസിപ്പിച്ചിരിക്കുന്നത്. മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, മുട്ടിൽ, അമ്പലവയൽ, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മീനങ്ങാടി ഗ്രാമ പഞ്ചായത്തുകളിലും കൽപ്പറ്റ നഗരസഭയുടെ വിവിധ ഭാഗങ്ങളിലുമായാണ് ഇവരുള്ളത്. വാടകവീട്, സർക്കാർ ക്വാർട്ടേഴ്സ്, ബന്ധുവീടുകൾ എന്നിവിടങ്ങളിലായി 585 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

ദുരന്തബാധിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നടപടികൾ പുരോഗമിക്കുന്നുണ്ട്. 1000 ചതുരശ്ര അടിയുള്ള ഒറ്റനില വീടുകളാണ് നിർമ്മിക്കുക. കൽപ്പറ്റ ബൈപ്പാസിനോടു ചേർന്നുള്ള എൽസ്റ്റൺ എസ്റ്റേറ്റ്, മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എച്ച്.എം.എൽ എസ്റ്റേറ്റ് എന്നിവയാണ് ടൗൺഷിപ്പിനായി കണ്ടെത്തിയ സ്ഥലങ്ങൾ.

അതിജീവനം കാത്ത് 2569 പേർ

 മേപ്പാടി-263 കുടുംബം

 കൽപ്പറ്റ-113

 മുപ്പൈനാട്-92
 മുട്ടിൽ-43

 കണിയാമ്പറ്റ-26

 വൈത്തിരി-17

 അമ്പലവയൽ-16

 വെങ്ങപ്പള്ളി-10

 മീനങ്ങാടി-5

(ശേഷിക്കുന്ന കുടുംബങ്ങൾ വാടക വീടുകളിലും ബന്ധു വീടുകളിലുമായി കഴിയുന്നു.)

വ​യ​നാ​ട് ​ദു​ര​ന്തം​ :
കേ​ന്ദ്ര​ ​സ​ഹാ​യംസ​മ​ഗ്ര
അ​വ​ലോ​ക​ന​ത്തി​ന് ​ശേ​ഷം

അ​ര​വി​ന്ദ് ​ബാ​ബു

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വ​യ​നാ​ട് ​ദു​ര​ന്ത​ത്തി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​പാ​ക്കേ​ജ് ​സ​മ​ഗ്ര​ ​അ​വ​ലോ​ക​ന​ത്തി​ന് ​ശേ​ഷം​ ​അ​നു​വ​ദി​ക്കും.​ ​സം​സ്ഥാ​നം​ ​ന​ൽ​കി​യ​ ​നി​വേ​ദ​നം,​ ​കേ​ന്ദ്ര​ ​സം​ഘ​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ,​ ​സം​സ്ഥാ​ന​ ​ദു​ര​ന​ന്ത​നി​വാ​ര​ണ​ ​നി​ധി,​ ​ദേ​ശീ​യ​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​നി​ധിമാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​എ​ന്നി​വ​ ​സ​മ​ഗ്ര​ ​വി​ല​യി​രു​ത്ത​ലി​ന് ​വി​ധേ​യ​മാ​ക്കും.​ ​ഇ​തി​നൊ​പ്പം​ ​സം​സ്ഥാ​നം​ ​സ​മ​ർ​പ്പി​ക്കു​ന്ന,​ ​ദു​ര​ന്ത​ശേ​ഷം​ ​ചെ​യ്യേ​ണ്ട​ ​കാ​ര്യ​ങ്ങ​ളു​ടെ​ ​റി​പ്പോ​ർ​ട്ടും​ ​വി​ല​യി​രു​ത്തും.
കേ​ന്ദ്ര​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​ച​ട്ട​ങ്ങ​ൾ​ ​പ്ര​കാ​രം​ 2000​ ​കോ​ടി​ ​പു​ന​ർ​നി​ർ​മാ​ണ​ത്തി​നും​ 1200​ ​കോ​ടി​ ​ന​ഷ്ട​പ​രി​ഹാ​ര​ത്തി​നും​ ​ക​ണ​ക്കാ​ക്കി​യു​ള്ള​ ​നി​വേ​ദ​ന​മാ​ണ് ​കേ​ന്ദ്ര​ത്തി​ന് ​ന​ൽ​കി​യി​ട്ടു​ള്ള​ത്.​ .​ ​ദു​ര​ന്ത​ത്തി​ൽ​ ​ത​ക​ർ​ന്ന​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​ഇ​നി​ ​എ​ന്തൊ​ക്കെ​ ​ചെ​യ്യാ​മെ​ന്ന​ ​സ​മ​ഗ്ര​മാ​യ​ ​റി​പ്പോ​ർ​ട്ട് ​ഏ​താ​നും​ ​ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ​ ​ത​യ്യാ​റാ​വും.

സം​സ്ഥാ​നം
ചെ​യ്ത​ത്

#​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യെ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സ​ന്ദ​ർ​ശി​ച്ച് ​നി​വേ​ദ​നം​ ​ന​ൽ​കി
#​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​വ​യ​നാ​ട്സ​ന്ദ​ർ​ശി​ച്ച് ​വി​വ​ര​ ​ശേ​ഖ​ര​ണം​ ​ന​ട​ത്തി
#​ ​ഡോ.​ജോ​ൺ​ ​മ​ത്താ​യി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘം​ ​ജ​ന​ങ്ങ​ളു​ടെ​ ​പു​ന​ര​ധി​വാ​സ​ത്തി​നാ​യി​ 5​ ​മേ​ഖ​ല​ക​ൾ​ ​ക​ണ്ടെ​ത്തി​ ​റി​പ്പോ​ർ​ട്ട് ​സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​നി​വാ​ര​ണ​ ​അ​തോ​റി​റ്റി​ക്ക് ​കൈ​മാ​റി.